History
നെടുങ്കണ്ടം കേന്ദ്രമാക്കി ഉടുമ്പിച്ചോല താലൂക്ക് ഈസ്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ 4 /5/1976ൽ രജിസ്റ്റർ ചെയ്ത് 25/5/1997ൽ പ്രവർത്തനമാരംഭിച്ച ഈ സംഘം കുറഞ്ഞ ഒരു കാലത്തോളം നിയമപരവും സാങ്കേതികരമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുകയായിരുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട് അനുസരിച്ച് സംഘത്തിന് പ്രവർത്തനം നടത്തുന്നതിന് റിസർവ് ബാങ്കിന്റെ ലൈസൻസ് ആവശ്യമായിരുന്നു ആയതിനാൽ ലൈസൻസിന് അപേക്ഷികയും റിസർവ് ബാങ്കിന്റെ നിർദ്ദേശാനുസരണം സംഘത്തിന്റെ പേര് നെടുങ്കണ്ടം കോപ്പറേറ്റീവ് ബാങ്ക് എന്ന് മാറ്റുകയും ചെയ്തു.റിസർവ്ബാങ്കിൽ നിന്നും രണ്ടുപ്രാവശ്യം ഇൻസ്പെക്ഷൻ നടത്തുകയും ഒരു പ്രാവശ്യം കമ്മിറ്റി അംഗങ്ങളെ തിരുവനന്തപുരത്ത് വിളിപ്പിച്ച് ചർച്ച ചെയ്യുകയും ചെയ്തു എന്നാൽ ,ഇത് ഒരു കാർഷിക മേഖലയാണെന്നും ഇവിടെ ഒരു അർബൻ ബാങ്കിനുള്ള സാധ്യതകളെ കുറിച്ചുള്ള കൂടുതൽ ന്യായങ്ങൾ ഉന്നയിച്ചുകൊണ്ട് ലൈസൻസ് നിരസിച്ചു.18/6/77ൽ ഇടുക്കി ജില്ലാ ബാങ്കിൽ ഓഹരിയെടുത്ത് അംഗത്തിന് അപേക്ഷിച്ചുവെങ്കിലും ലൈസൻസ് ലഭിക്കാത്തതിനാൽ ഓഹരി അംഗീകരിച്ചില്ല. റിസർവ് ബാങ്കിന്റെയും രജിസ്ട്രേഷൻ തുടങ്ങിയ ഉന്നതകാരികളുടെയും
റിസർവ് ബാങ്കിന്റെയും , രജിസ്ട്രാർ തുടങ്ങിയ ഉന്നത അധികാരികളുടെയും അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ലൈസൻസിനുള്ള അപേക്ഷ പിൻവലിക്കുന്നതിനും ഒരു സാധാരണ കാർഷിക വായ്പ സംഘമായിപ്രവർത്തിക്കുന്നതിനും തീരുമാനിച്ചു നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ അംഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശപ്രകാരം അംഗങ്ങൾക്ക് ഓഹരി തുകയുടെ 80 ശതമാനം വായ്പയായി നൽകുവാൻ കമ്മിറ്റി തീരുമാനിച്ചു 22/2/81ൽ പുതിയ സെക്രട്ടറിയെ നിയമിക്കുകയും പ്രവർത്തനം കൂടുതൽ ഊർജ്ജിതമായി നടപ്പാക്കുവാൻ ആരംഭിക്കുകയും ചെയ്തു. അംഗങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം നേടിയെടുക്കുന്നതിനും പ്രവർത്തനം ത്വരിതഗതിയിൽ ആക്കുന്നതിനും ഉള്ള ആദ്യ നടപടിയായി ജില്ലാ ബാങ്കിൽ വീണ്ടും അപേക്ഷികുകയും നിരന്തര സമ്മർദ്ദം മൂലം ഓഹരി അംഗീകരിക്കുകയും ചെയ്തു .
ബാങ്കിന്റെ ആദ്യ ഭരണസമിതി
-
ശ്രീ ജോസഫ് സേവിയർ എം എ ( പ്രസിഡന്റ് )
-
ബി എ ഇസ്മായിൽ റാവുത്തർ ( വൈസ് പ്രസിഡണ്ട് )
-
പി വി ലൂക്കോസ് ( ഡയറക്ടർ )
-
കെ പി രാജു ( ഡയറക്ടർ )
-
സി കെ അബ്ദുൽ ഖാദർ ( ഡയറക്ടർ )
-
ഋഷികേശൻ നായർ ( ഡയറക്ടർ )
-
മത്തായി മാത്യു ( ഡയറക്ടർ )
-
പി സി ജോൺ ( ഡയറക്ടർ )
-
ഒ സി ബേബി ( ഡയറക്ടർ )
-
എം എ അഗസ്റ്റിൻ ( സെക്രട്ടറി )